Alakananda asianet news reader biography of william


'മകളുടെ വിവാഹം കഴിഞ്ഞു'! പേര് കാരണം സ്‌കൂളിലൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്, എന്റെ വാർത്തകൾ ഞാൻ കാണാറില്ല; വാർത്താ അവതാരിക അളകനന്ദ പറയുന്നു!

സൗന്ദര്യത്തിന്റെ രഹസ്യം

"കാര്യങ്ങളെ ഒരുപാട് സ്ട്രെസ്ഫുൾ ആയി എടുക്കുകയോ അത്രയും സ്‌ട്രെസ്‌ഫുൾ ആയ കാര്യങ്ങൾ ഞാൻ ഏറ്റെടുക്കയോ ചെയ്യാറില്ല.

ഒരുപാട് അംബീഷൻ ഒന്നും ഇല്ല, ഈസി ഗോയിങ് ലൈഫ് ആണ് എനിക്ക് ഇഷ്ടം ഇതൊക്കെ ആണ് സൗന്ദര്യത്തിന്റെ രഹസ്യം. മകളുടെ വിവാഹം കഴിഞ്ഞു. ഇൻഫോസിസിൽ ആണ് ജോലി ചെയ്യുന്നത്. എന്റെ ഫീൽഡിൽ വരാനുള്ള ട്രെൻഡ് ഒന്നും അവൾക്ക് ആദ്യമേ ഉണ്ടായിരുന്നില്ല. ഇപ്പോൾ വാർത്ത ബുള്ളറ്റിനു മുൻപ് വായിച്ചു നോക്കുന്ന പരിപാടി ഒന്നും നടക്കില്ല. വാർത്ത തുടങ്ങി കഴിഞ്ഞ ശേഷം വരെ മാറ്റങ്ങൾ വരാറുണ്ട്.

ലേറ്റ് നൈറ്റ് ബുള്ളറ്റിൻ മാത്രമാണ് അധികം മാറ്റങ്ങൾ ഇല്ലാതെ വരുന്നത്. അത് മാത്രം മുൻപേ വന്നതിന്റെ റൌണ്ട് അപ്പ് ആയിരിക്കും.

ഞാൻ കാണാറില്ല

ഓരോ വാർത്ത വായിക്കുന്നവർക്കും അവരവരുടെ സ്റ്റൈൽ ആണ്. ഒരാളും ഒരാളെയും പോലെ അല്ല. പിന്നെ ഞാൻ എങ്ങിനെ വാർത്ത വായിക്കുന്നു എന്നത് എനിക്ക് അറിയില്ല, ഞാൻ കാണാറില്ല.

മുൻപ് ദൂരദർശനിൽ ആയിരുന്നപ്പോൾ റെക്കോർഡ് ചെയ്തു കാണുമായിരുന്നു. അത് അങ്ങിനെ കാണണം, നമ്മുടെ തെറ്റുകൾ നമ്മൾ തന്നെ മനസിലാക്കണം എന്നുള്ളത് നിർബന്ധം ആയിരുന്നു അവിടെ. ഇപ്പൊ അങ്ങിനെ കാണാറേയില്ല. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല. ട്രോൾ ഒക്കെ വന്നാൽ എനിക്ക് ആരെങ്കിലും അയച്ചു തരും. ഞാൻ ചെയ്ത ഇന്റർവ്യൂസിനു താഴെ വരുന്ന പോസിറ്റീവ് കമന്റ്സ് ഒക്കെ വായിക്കും.

നേരിലെ വക്കീൽ; സിദ്ദിഖിന്റെ പ്രകടനത്തെ കുറിച്ച് വില്ലൻ

ഗംഗയുടെ പോഷക നദി

അച്ഛൻ നോർത്ത് ഇന്ത്യയിലൊക്കെ ഒരുപാട് യാത്ര ചെയ്തിട്ടുള്ള ആളാണ്.

ഗംഗയുടെ പോഷക നദിയാണ് അളകനന്ദ. അങ്ങിനെ ഈ പേര് കേട്ടിട്ട് ഇഷ്ടപ്പെട്ടാണ് എനിക്ക് ഈ പേരിട്ടത്. എന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. അമ്മയൊക്കെ ഒരുപാട് നിർബന്ധം പറഞ്ഞു. ഈ പേര് പറ്റില്ല, മലയാളികൾക്ക് മനസിലാവില്ല, വിളിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ് എന്നൊക്കെ. എന്റെ അമ്മ ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു. അമ്മ പറഞ്ഞു നോക്കിയിട്ടും രക്ഷയുണ്ടായില്ല ഈ പേര് തന്നെ ഇട്ടു.

ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്

ഞാൻ പക്ഷെ ഈ പേര് കാരണം സ്‌കൂളിലൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.

ഞാൻ പഠിച്ചത് കന്യാസ്ത്രീമാരുടെ ഒരു ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ ആയിരുന്നു. അവർക്കൊക്കെ എന്റെ പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. മലയാളം ടീച്ചർ മാത്രം കൃത്യമായി വിളിക്കും, ബാക്കി ആർക്കും അങ്ങിനെ വിളിക്കാൻ പറ്റുമായിരുന്നില്ല. ഓരോ ക്ലസിന്റെയും തുടക്കത്തിൽ ഞാൻ അമ്മയോട് വന്നു വഴക്ക് ഉണ്ടാക്കിയിട്ടുണ്ട് ഈ പേര് വേണ്ടാന്ന്. ഞാൻ ഈ പ്രൊഫഷനിൽ വന്നശേഷം എന്റെ പേര് എല്ലാവർക്കും പരിചയമായി കഴിഞ്ഞിട്ട് ഓക്കേ ആയി, അതിനുമുൻപ് ഞാൻ ആരോട് പേര് പറഞ്ഞാലും അവരൊക്കെ എന്താ എന്ന് എടുത്തു ചോദിക്കും.

അത് എനിക്കൊരു ബുദ്ധിമുട്ട് തന്നെ ആയിരുന്നു.

ഒരു ടീച്ചർ ആയേനെ


ഈ പേരുള്ള ആരെയും അന്നൊന്നും ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ അത് കോമൺ ആണ്. കൽക്കട്ടയിൽ ഒരു ഡാൻസർ ഉണ്ടായിരുന്നു അലക് നന്ദ എന്ന പേരിൽ, അത് അമ്മയൊരിക്കൽ കണ്ടു പിടിച്ചതാണ്. ഈ പ്രൊഫഷനിൽ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു ടീച്ചർ ആയേനെ, എവിടെയെങ്കിലും പഠിപ്പിക്കാൻ കയറിയേനെ.

എംഎ കഴിഞ്ഞ് ബിഎഡിന് പോയി, കുറച്ചുനാൾ ഞാൻ പഠിപ്പിച്ച സ്‌കൂളിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. കുറെ സംസാരിച്ചു കഴിയുമ്പോൾ തൊണ്ടയ്ക്ക് പ്രശ്‍നം വരുന്നത് കൊണ്ട് ആണ് അത് പറ്റാതെ ആയത്." അളകനന്ദ പറയുന്നു.